Breaking News

മലയോരത്ത്‌ പ്രവർത്തനം ശക്തമാക്കി ആം ആദ്മി പാർട്ടി ; വെള്ളിയാഴ്ച ഭീമനടിയിൽ വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും നടക്കും


വെള്ളരിക്കുണ്ട് : ആം ആദ്മി പാർട്ടി കാസർഗോഡ് ജില്ലാക്കമ്മറ്റിയുടെ പ്രവർത്തനം ഊർജിമാക്കുന്നതിൻ്റെ ഭാഗമായി വെള്ളിയാഴ്ച ഭീമനടിയിൽ വച്ച്  വോളണ്ടിയേഴ്സ് മീറ്റും വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും  നടക്കുന്നു.  പാർട്ടി സംസ്ഥാന കൺവീനർ  പി സിറിയക് ഐഎഎസ് ഉദ്ഘാടനം ചെയ്യും, സംസ്ഥാന അഡിഷണൽ  സെക്രട്ടറി  എം എസ് വേണുഗോപാൽ എന്നിവർ  ചടങ്ങുകളിൽ പങ്കെടുക്കും .

വെള്ളിയാഴ്ച രാവിലെ 9.30ന്   വെസ്റ്റ്എളേരി      പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും നടക്കും.

ഇതോടെപ്പം ഭിമനടി -ചിറ്റാരിക്കാൽ റോഡിൻ്റെ ശോചനീയവസ്ഥയിൽ പ്രതിഷേധിച്ചുള്ള റോഡ് ഉപരോധ സമരവും നടത്തും.10.30 ന്  വോളണ്ടിയേഴ്സ് മീറ്റ് ഭീമനടി വ്യാപാരഭവനിൽ വച്ച് നടക്കും.

തൃക്കരിപ്പൂർ മണ്ഡലം കൺവീനർ റെനി ജേക്കബ്, സെക്രട്ടറി രാജു മത്തായി, ട്രഷറർ മനോജ് ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

No comments