Breaking News

തൊഴിലുറപ്പ് തൊഴിലാളികൾ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി


തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എന്‍.ആര്‍. ഇ.ജി. വര്‍ക്കേര്‍സ് യൂണിയന്‍ രാജ്ഭവനിലേക്ക് നടത്തുന്ന മാര്‍ച്ചിന്റെ ഭാഗമായി കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റാഫിസിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്ന് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗം യൂണിയന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എം.വി.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഗൗരി അധ്യക്ഷയായി. സംസ്ഥാനക്കമ്മിറ്റി അംഗം എം.രാജന്‍, ബേബി ബാലകൃഷ്ണൻ  കെ.എസ്.കെ.ടി.യു നേതാവ് വി.കെ.രാജന്‍, കെ.വി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി ടി എം എ കരീം സ്വാഗതം പറഞ്ഞു കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്തു നിന്നും പ്രകടനം ആരംഭിച്ചു. പാറക്കോല്‍ രാജന്‍, എം.സി.മാധവന്‍, എ.വി. രമണി, എം.ശാന്ത, ചെറാക്കാട്ട് കുഞ്ഞിക്കണ്ണന്‍, കയനി കുഞ്ഞിക്കണ്ണന്‍. പ്രസീത രാജന്‍, കെ.പി.നാരായണന്‍ പി ദിവാകരൻ എന്നിവര്‍ നേതൃത്വം നല്‍കി.

No comments