Breaking News

ജന്മദിനത്തിൽ നന്മയുടെ സന്ദേശം ശേഖരിച്ച നാണയത്തുട്ടുകൾ പനത്തടി സേവാഭാരതിക്ക് നൽകി പാണത്തൂരിലെ രണ്ടാം ക്ലാസ്സുകാരൻ


ബളാംതോട്: ജന്മദിനത്തിൽ സേവാഭാരതി പനത്തടിക്ക് സഹായ ഹസ്തവുമായി രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ സച്ചുമോൻ എന്ന ദേവസാരംഗ്.  പാണത്തൂർ വട്ടക്കയത്തുള്ള ബാലൻ മഞ്ജുഷ ദമ്പതികളുടെ മകനും പുലിക്കടവ് ശ്രീ ശ്രീ ജ്ഞാന മന്ദിർ വിദ്യാലയത്തിലെ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയുമായ സച്ചുമോൻ തനിക്ക് കഴിഞ്ഞ ഒരു വർഷം കിട്ടിയ ചെറിയ ചെറിയ നാണയത്തുട്ടുകൾ ശേഖരിച്ച് വച്ച് അത് തൻ്റെ ജന്മദിനത്തിൽ  സേവാഭാരതിക്ക് നൽകി മാതൃകയായത്. വീണ്ടും അടുത്ത വർഷം ജന്മദിനത്തിൽ വന്ന് താൻ സ്വരുപിച്ച തുക നൽകുമെന്ന് ഉറപ്പ് നൽകിയാണ് തൻ്റെ ഹുണ്ടികയുമായി സച്ചുമോൻ തിരിച്ച് പോയത്.  സേവാഭാരതി ഭാരവാഹികൾ കുട്ടിയെ അഭിനന്ദിക്കുകയും ചെയ്തു. കുട്ടിയുടെ മാതാവ് ശ്രീമതി മഞ്ജുഷ സേവാഭാരതി പനത്തടി കമ്മിറ്റി അംഗമാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം ആമ്പുലൻസ് സേവനവും പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങളും സേവാഭാരതി പനത്തടി നടത്തി വരുന്നുണ്ട്

No comments