Breaking News

റബറിന്റെ തറവില 250 ആയി വർധിപ്പിക്കണം ; കേരള കോൺഗ്രസ് പാർട്ടിയുടെ അമ്പത്തിയൊമ്പതാമത് ജന്മദിന സമ്മേളനം വെള്ളരിക്കുണ്ടിൽ വച്ച് നടന്നു


വെള്ളരിക്കുണ്ട് : കേരള കോൺഗ്രസ് പാർട്ടിയുടെ അമ്പത്തിയൊമ്പതാമത് ജന്മദിന സമ്മേളനം വെള്ളരിക്കുണ്ടിൽ വച്ച് നടന്നു കാസർകോട് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് ഔപചാരികമായി സമ്മേളനം ഉദ്ഘാടനം ചെയ്തു .സംസ്ഥാന സെക്രട്ടറി കൃഷ്ണൻ തണ്ണോട്ട് അധ്യക്ഷത വഹിച്ചു ജില്ലാ ജനറൽ സെക്രട്ടറി പ്രിൻസ് ജോസഫ് സ്വാഗതം പറഞ്ഞു .

പഞ്ചായത്തുകൾ അടിസ്ഥാനമാക്കി പച്ചത്തേങ്ങ സംഭരിക്കണമെന്നും . റബറിന്റെ തറവില 250 ആയി  വർധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അബ്രഹാം തോണക്കര ജോർജ്ജ് പൈനാപ്പള്ളി ജില്ല  വൈസ് പ്രസിഡണ്ടുമാരായ ടോമി കുരുവിളനി സക്കറിയ വടനാ ജില്ലാ സെക്രട്ടറി ജെയിംസ് കണിപള്ളി മണ്ഡലം പ്രസിഡണ്ട്മാരായ ജോസ് തേക്കുംകാട്ടിൽ ബിജു പുതുപ്പള്ളി , തകിടിയിൽ ബിനോയ് വെള്ളാപ്പള്ളി ഫ്രാൻസിസ് കക്കടവിൽ റോബിൻ മരോട്ടി തടത്തിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഷോബി ഫിലിപ്പ്

ജോസ് ചാണകാട്ട് ജോസ് പാറപ്ലാക്കൽ എന്നിവർ സംസാരിച്ചു

No comments