Breaking News

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അടുക്കളകുന്ന് ഭഗവതി ക്ഷേത്രത്തിൽ സർവ്വശ്യര്യവിളക്ക് പൂജ നടന്നു


വെള്ളരിക്കുണ്ട് : അഷ്ടമി നാളിൽ  അടുക്കളക്കുന്ന് അമ്മയ്ക്ക് മുന്നിൽ  സർവ്വശ്യര്യവിളക്ക് പൂജയോടെ ദീപാരാധന..നവരാത്രി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് അടുക്കളകുന്ന് ഭഗവതി ക്ഷേത്രത്തിൽ  തിങ്കളാഴ്ച സന്ധ്യയ്ക്ക്  അമ്മമാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറ് കണക്കിന് പേർ പങ്കെടുത്ത സർവ്വശ്യര്യ വിളക്ക് പൂജ നടന്നത്.

വ്രത ശുദ്ധി യിൽ എത്തിയവർ ക്ഷേത്ര നടപ്പന്തലിൽ നില വിളക്ക് തെളിച്ച് കൊടിയിലയിൽ പൂക്കൾ കൊണ്ട് അർച്ചന നടത്തിയപ്പോൾ ക്ഷേത്ര പരിസരം ദേവീ സ്തുതികളാൽ മുഖരിത മായി.അർച്ചനയ്ക്ക് ഒടുവിൽ കർപ്പൂര ആരതി ഒഴിഞ്ഞു ക്ഷേത്രപ്രതിക്ഷണത്തോടെയാണ് വിളക്ക് പൂജ സമാപിച്ചത്..

സ്ത്രീകൾ അടക്കമുള്ള ഭക്ത ജനങ്ങൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചതോടെ ദീപാരാധനയും നടന്നു.മഹാനവമി നാളായ ചൊവ്വാഴ്ച രാവിലെ മുതൽ വാഹന പൂജയും പുസ്തപൂജയും ആയുധ പൂജയും നടക്കും.

വിജയദശമി ദിനത്തിൽ പൂജയെടുപ്പും വിദ്യാരംഭവും ഉണ്ടാകും.ക്ഷേത്രതന്ത്രി കക്കാട്ടില്ലത്ത്‌ നാരായണപട്ടേരി ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.

No comments