Breaking News

ജപ്തി നോട്ടീസ് പതിച്ച അതേ ബാങ്കിൽ പൂക്കുഞ്ഞ് കൈമാറി 70 ലക്ഷത്തിന്റെ ലോട്ടറി; 'മധുരമായൊരു പ്രതികാരം'

ശാസ്താംകോട്ട: ജപ്തി നോട്ടീസിനു പിന്നാലെ ലോട്ടറിയടിച്ച മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞ് അതേ ബാങ്കില്‍ തന്നെ ടിക്കറ്റ് കൈമാറി. സമ്മാനം അടിച്ച ടിക്കറ്റുമായി വ്യാഴാഴ്ച രാവിലെയാണ് പൂക്കുഞ്ഞും ഭാര്യ മുംതാസും ബാങ്കിലെത്തിത്.മീന്‍ വില്‍പ്പനക്കാരനായ മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിന് കേരള ഭാ​ഗ്യക്കുറി അക്ഷയയുടെ 70 ലക്ഷം രൂപയാണ് ലോട്ടറി അടിച്ചത്. ബാങ്ക് ജപ്തി നോട്ടീസ് കൈയില്‍ കിട്ടി എന്തു ചെയ്യുമെന്നറിയാതെയിരിക്കെയാണ് ഭാ​ഗ്യം കടാക്ഷിച്ചത്. ഒരു മണിക്ക് കേരള അക്ഷയ ലോട്ടറി ടിക്കെറ്റെടുത്തു മടങ്ങിയ പൂക്കുഞ്ഞിന് ഇതിനു പിന്നാലെ രണ്ടു മണിക്ക് ജപ്തി നോട്ടീസ് ലഭിച്ചു. ബുധനാഴ് മൂന്നരയോടു കൂടിയാണ് ഭാഗ്യം എത്തിച്ചേര്‍ന്നത്.


വീടുവയ്ക്കുന്നതിനായി ബാങ്കില്‍ നിന്ന് ഏട്ടു വര്‍ഷം മുമ്പ് 7.45 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇത് കുടിശ്ശികയായി ഒന്‍പതു ലക്ഷത്തലെത്തിയിരുന്നു. കൂടാതെ മറ്റ് കടങ്ങളുമുണ്ട്. ഇതെല്ലാം തീര്‍ത്ത് ചെറിയ ബിസിനസുമായി ജീവിതം മുന്നോട്ടു പോകനാണ് പൂക്കുഞ്ഞിന്റെ ആഗ്രഹം. സമ്മാന തുക കിട്ടുന്നതിനനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് മുംതാസ് പറഞ്ഞു.

No comments