Breaking News

പനത്തടി സമഗ്ര കശുവണ്ടി സംസ്കരണ യൂണിറ്റ് പതിമൂന്നാം വാർഷികം ആഘോഷിച്ചു പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ് ഉൽഘാടനം ചെയ്തു


പനത്തടി : മാച്ചിപ്പള്ളിയിൽ പ്രവർത്തിക്കുന്ന സമഗ്ര കശുവണ്ടി സംസ്കരണ യൂണിറ്റിൻ്റ പതിമൂന്നാം  വാർഷികം  ആഘോഷിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന പ്രസാദ് ഉൽഘാടനം ചെയ്തു. വാർഡ്അംഗം  സജിനിമോൾ അദ്ധ്യക്ഷത വഹിച്ചു.വികസന കാരൃ ചെയർ പേഴ്സണൺ ലതാ അരവിന്ദൻ ,പഞ്ചായത്ത് അംഗങ്ങളായ കെ.കെ.വേണുഗോപാലൻ, പ്രീതി കെ.എസ്‌, MEC ട്രേയിനർ ഷൈനി, തുടങ്ങിയവർ  പ്രസംഗിച്ചു. യൂണിറ്റ് പ്രസിഡൻ്റ് അജിത മോഹൻ  സ്വാഗതവും രാധാമണീ നന്ദിയും പറഞ്ഞു .

No comments