Breaking News

വെള്ളരിക്കുണ്ട് വടക്കാകുന്നിൽ സ്വകാര്യ ആവശ്യത്തിനായി ക്വാറി കമ്പനി ജില്ലാ പഞ്ചായത്ത് റോഡ് കയ്യേറി നിർമ്മിച്ചെന്ന് ആരോപണം; ജില്ലാ പഞ്ചായത്ത് മെമ്പർ പ്രദേശം സന്ദർശിച്ചു


വെള്ളരിക്കുണ്ട്: ക്വാറി മാഫിയ കൈയ്യേറിയെന്ന് ആരോപിക്കുന്ന ജില്ലാ പഞ്ചായത്ത് റോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ കെ ശകുന്തള സന്ദർശ്ശിച്ചു.

ജില്ലാ പഞ്ചായത്ത് റോഡിൽ ഓവ് ചാൽ കല്ലിട്ട് നികത്തി അനുവാദം കൂടാതെ സ്വകാര്യ ആവശ്യത്തിനായി റോഡ് നിർമ്മിച്ച പ്രദേശം ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ശ കുന്ത സന്ദർശിച്ചു. കഴിഞ്ഞ ദിവസം നിയമ ലംഘനത്തിലൂടെ റോഡ് നിർമ്മിക്കുന്നത് ചൂണ്ടി കാട്ടി നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ചിറ്റാരിക്കാൽ സി.ഐ രഞ്ജിത്ത്, വെള്ളരിക്കുണ്ട് എസ്.ഐ വിജയകുമാർ, സി.പി.ഐ എം പരപ്പ ലോക്കൽ സെക്രട്ടറി എ.ആർ.രാജു , എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുമായി സംസാരിക്കുകയും നിയമപരമായി പഞ്ചായത്തിൻ്റെ അനുവാദം വാങ്ങി മാത്രമേ റോഡ് നിർമ്മിക്കുവാൻ അനുവദിക്കുകയുള്ളൂവെന്ന് അറിയിച്ചിരുന്നു,തുടർന്നാണ് ജില്ലാ പഞ്ചായത്ത് മെമ്പർ പദ്ധതി പ്രദേശം സന്ദർശിച്ചത്.പഞ്ചായത്ത് മെമ്പർ എം.ബി.രാഘവൻ കിനാനൂർ-കരിന്തളം പഞ്ചായത്ത് എഞ്ചിനീയർ രമ്യ എന്നിവർ സംഘത്തിലുണ്ടായിരുന്നു.നിയമ ലംഘനത്തിലൂടെ പ്രവർത്തനം നടത്തുന്ന ക്വാറി മാഫിയക്കെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വടക്കാക്കുന്ന് സംരക്ഷണ സമിതി കൺവിനർ ടി.എൻ.അജയൻ ചെയർമാൻ അബ്രഹാം പി.ഡി എന്നിവർ അറിയിച്ചു.

No comments