Breaking News

സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ വോട്ടർ അന്തരിച്ചു; വിയോഗം ഹിമാചൽ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ


ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി (106) അന്തരിച്ചു. ഇത്തവണത്തെ ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പോസ്റ്റല്‍ ബാലറ്റ് വഴി നേഗി വോട്ട് ചെയ്തിരുന്നു. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ സ്വദേശിയാണ് ഇദ്ദേഹം. നേഗിയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് കിന്നൗര്‍ ജില്ലാ കളക്ടര്‍ ആബിദ് ഹുസൈന്‍ പറഞ്ഞു.1951 ഒക്ടോബര്‍ 15 ന് നടന്ന സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഉപതെരഞ്ഞെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു. ആദ്യ തെരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം പോളിംഗും നടന്നത് 1952 ഫെബ്രുവരിയിലായിരുന്നെങ്കിലും ആ മാസങ്ങളില്‍ ഹിമാചലില്‍ കാലാവസ്ഥ പ്രതികൂലമാകുമെന്നതിനാല്‍ അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തുകയായിരുന്നു.1917 ജൂലൈ ഒന്നിനായിരുന്നു നേഗിയുടെ ജനനം. കല്‍പയിലെ സ്‌കൂള്‍ അധ്യാപകനായിരുന്നു. ഹിന്ദി ചിത്രമായ സനം റേയിലും ശ്യം ശരണ്‍ നേഗി ഒരു പ്രധാന വേഷം ചെയ്തിരുന്നു.

No comments