വെസ്റ്റ് എളേരി പഞ്ചായത്ത് കേരളോത്സവം തുടങ്ങി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ ഉദ്ഘാടനം ചെയ്തു
കുന്നുംകൈ: വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് കേരളോത്സവം തുടങ്ങി. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹൻ ഉദ്ഘാടനം ചെയ്തു. പുത്തരിയങ്കല്ല് ഗ്രൗണ്ടിൽ ആരംഭിച്ച ഫുടബോൾ മത്സരത്തോടു കൂടിയാണ് മത്സരത്തിന് തുടക്കമായത്.അടുത്ത മാസം മൂന്നു വരെ പല വേദികളിലായി വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കും. വൈസ് പ്രസിഡന്റ് പി സി ഇസ്മായിൽ, വാർഡ് മെമ്പർമാരായ മോളികുട്ടി പോൾ, കെ കെ തങ്കച്ചൻ, എൻ ശരീഫ്, ഇ ടി ജോസ്, സി പി സുരേശൻ, എം വി ലിജിന, റൈഹാനത്ത് ടീച്ചർ സെക്രട്ടറി കെ പങ്കജാക്ഷൻ എന്നിവർ സംബന്ധിച്ചു.
No comments