Breaking News

ആധാരം എഴുത്ത് അസോസിയേഷൻ ബളാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബളാൽ സബ് രജിസ്ട്രാഫീസിന് മുന്നിൽ പണിമുടക്കും ധർണ്ണയും നടത്തി


വെള്ളരിക്കുണ്ട് : ആധാരം എഴുത്ത് മേഖലയിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ പരിഷ്കരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുവാൻ ശ്രമിക്കുന്ന ടെംപ്ലേറ്റ് സംവിധാനത്തിനെതിരെ ആൾ കേരള ഡോക്കുമെന്റ് റൈറ്റേഴ്സ് & സ്‌ക്രെബ് അസോസിയേഷൻ (AKDW &SA) ബളാൽ യൂണിറ്റ് ബളാൽ സബ് രജിസ്ട്രാഫീനു മുന്നിൽ ധർണയും പണിമുടക്കും നടത്തി . മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ഹരീഷ് പി നായർ ഉദ്ഘാടനം ചെയ്തു .എം മോഹനൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. വി സുനിൽ കുമാർ ,ടി തമ്പാൻ നായർ ,എം സുകുമാരൻ , വിജയരാഘവൻ കെ.വി , എ ശ്യാമള തുടങ്ങിയവർ സംസാരിച്ചു 

No comments