കാലിക്കടവ് രമ്യാ ഫാസ് നാടകോത്സവത്തിന് വെള്ളിയാഴ്ച തിരിതെളിയും നാടകോത്സവം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും
ചെറുവത്തൂർ: കാലിക്കടവ് രമ്യാ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഏഴാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവത്തിന് വെള്ളിയാഴ്ച തിരി തെളിയും. വൈകിട്ട് 6 മണിക്ക് നാടകോത്സവം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി അധ്യക്ഷയാകും. എന്നാ താൻ പൊയ് കേസ് കൊട് എന്ന സിനിമയിലെ അഭിനേതാക്കൾ ചടങ്ങിൽ സംബന്ധിക്കും. തുടർന്ന് ഏഴരയ്ക്ക് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ ചന്ദ്രികക്കുമുണ്ട് ഒരു കഥ എന്ന നാടകം അരങ്ങേറും. അഞ്ച് നാടകങ്ങൾ മത്സരത്തിൽ പങ്കെടുക്കും. മികച്ച നാടകത്തിനും കലാകാരന്മാർക്കും അവാർഡുകൾ നൽകും. ഡിസംബർ ഏഴിന് സമാപന ചടങ്ങ് മുൻ എംപി പി കരുണാകരൻ ഉദ്ഘാടനം ചെയ്യും. ഇ പി രാജഗോപാലൻ മുഖ്യാതിഥി ആകും. തുടർന്ന് രമ്യ കലാകാരന്മാരുടെവിവിധ കലാപരിപാടികൾ അരങ്ങേറും. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പി പി പ്രസന്നകുമാരി, എം സുരേന്ദ്രൻ, ഡോ. എം കെ രാജശേഖരൻ പ്രമോദ്, കെ പ്രഭാകരൻ എന്നിവർ പങ്കെടുത്തു
No comments