Breaking News

ബളാൽ ഗ്രാമ പഞ്ചായത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ "ഓടിയെത്താം ഒന്നാമതായി "" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സ്വച്ഛതാ റൺ നടത്തി


ബളാൽ ഗ്രാമ പഞ്ചായത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ""ഓടിയെത്താം ഒന്നാമതായി "" എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സ്വച്ഛതാ  റൺ നടത്തി. ബളാൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻ. എസ്. എസ് വോളന്റീയർമാരും ബളാൽ ഗ്രാമ പഞ്ചായത്ത്‌ ഹരിത കർമ സേന അംഗങ്ങളും സ്കൂൾ കുട്ടികളും പങ്കെടുത്തു.ബളാൽ ടൗണിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം ബളാൽ പഞ്ചായത്ത്‌ വൈസ്.പ്രസിഡന്റ് എം.രാധാമണി ഉത്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി  ചെയർമാൻ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർ പേഴ്സൺ പദ്മാവതി മെമ്പർ മാരായ പി സി രഘുനാഥൻ,അജിത,സന്ധ്യ ശിവൻ,ആരോഗ്യ പ്രവർത്തകർ ശുചിത്വ മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ,എൻ.എസ് എസ് കോർഡിനേറ്റർ എന്നിവർ നേതൃത്വം നൽകി.ബളാൽ ടൗൺ ഓട്ടോ തൊഴിലാളികളും വ്യാപാരി പ്രതിനിധികളും പങ്കെടുത്തു.പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി രജീഷ് കാരായിൽ സ്വാഗതം ആശംസിച്ചു.ഹെൽത്ത്‌ ഇൻസ്‌പെക്ടർ അജിത് സി ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു.

No comments