Breaking News

കുന്നുംകൈയിലെ സിമന്റ്‌ വ്യാപാരിയെ പറ്റിച്ചു പണവുമായി കടന്നതായി പരാതി ; സിമെന്റ് ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസ്


കുന്നുംകൈ : സിമെന്റ് വ്യാപാരിയെ കബളിപ്പിച്ചു പണവുമായി കടന്നതായി പരാതി സിമെന്റ് ഇറക്കാൻ വന്ന ലോറി ഡ്രൈവർക്കെതിരെ പോലീസ് കേസ് എടുത്തു. കുന്നുംകൈയിലാണ് സംഭവം. കുന്നുംകൈയിലെ സിമെന്റ് വ്യാപാരിയായ ജോസഫ് എം ജോർജ് (49) ആണ് പരാതിക്കാരൻ. കഴിഞ്ഞ 17 ന് പരാതിക്കാരൻ ഓർഡർ ചെയ്ത 520 ചാക്ക് സിമെന്റുമായി വന്ന ലോറി ഡ്രൈവർ ആസിഫ് മൂന്ന് സൈറ്റിൽ 420 ചാക്ക് സിമെന്റ് ഇറക്കുകയും ബാക്കി വന്ന 100 ചാക്ക് കടയിൽ ഇറക്കാതെ ഒരു സൈറ്റിൽ നിന്നും കൊടുത്ത 15000 രൂപ നൽകാതെയും തിരിച്ചു പോയി എന്നതാണ് പരാതി. പരാതിക്കാരന് 100 ചാക്ക് സിമെന്റിന്റെ രൂപയായ 47000 രൂപയും കൊടുത്തയച്ച 15000 രൂപയും അടക്കം 62000 നഷ്ടം വരുത്തി വിശ്വാസവഞ്ചനയും ചതിയും കാണിച്ചു എന്നതാണ് ജോസെഫിന്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ലോറി ഡ്രൈവറായ ആസിഫിനെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു.

No comments