Breaking News

ബളാൽ മണ്ഡലം എട്ടാം വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഥമ പ്രധാന മന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം ആഘോഷിച്ചു


കൊന്നക്കാട് :ഇന്ത്യയുടെ ആദ്യത്തെ പ്രധാന മന്ത്രി ജവഹർ ലാൽ നെഹ്‌റുവിന്റെ ജന്മദിനo. ബളാൽ മണ്ഡലം എട്ടാം വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറമ്പ റോഡ് ജംഗ്ഷനിൽ പുഷ്പാർച്ചനയോടെ ആചരിച്ചു. കുട്ടികളെ ഏറെ സ്നേഹിച്ച ചാച്ചാജിയുടെ ജന്മദിനo രാജ്യം ആഘോഷ പൂർവ്വം കൊണ്ടാടുകയാണ്.പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ സ്വാഗതം പറഞ്ഞു. മൈക്കെയo വാർഡ്‌ പ്രസിഡന്റ്‌ ഡാർലിൻ ജോർജ് കടവൻ അധ്യക്ഷത വഹിച്ചു.മഹിളാ കോൺഗ്രസ്‌ നേതാവ് തങ്കമണി കരിമ്പിൽ,വിൻസെന്റ് കുന്നോല സേവാൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല, ബേബി നെല്ലോലപൊയ്കയിൽ, ജോസ് കുട്ടി പൂവത്തിനാൽ, ബേബി പുളിന്തറ,ബെന്നി എടാട്ട്, മോഹനൻ,ഗഗാദരൻ എന്നിവർ സംസാരിച്ചു.മധു മുല്ലശേരിൽ നന്ദി പറഞ്ഞു.

No comments