Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം ; അത്ലറ്റിക്സിൽ റെയിൻബോ കോടോത്ത് ചാമ്പ്യൻമാർ



വെള്ളരിക്കുണ്ട് :കോടോംബേളൂർ ഗ്രാമപഞ്ചായത്ത് കേരളോത്സഅത്ലറ്റിക്സിൽ മത്സ ഇനത്തിൽ 200 പോയന്റുമായി റെയിൻബോ കോടോത്ത് ചാമ്പ്യൻമാരായി.70 പോയൻറുമായി യംഗ് സ്റ്റാർ വയമ്പ് രണ്ടാംസ്ഥാനവും 39 പോയന്റുമായി യുവധാര എരുമക്കുളം മൂന്നാം സ്ഥാനവും നേടി.കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ പതാക ഉയർത്തി തുടങ്ങിയ മത്സര പരിപാടി കാസർഗോഡ് ജില്ല യൂത്ത് കോഡിനേറ്റർ എ.വി.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.കോടോംബേളൂർ ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡന്റ് പി.ദാമോദരൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, ബ്ലോക്ക് മെമ്പർ ശ്രീലത.പി.വി തുടങ്ങി ഗ്രാമപഞ്ചായത്ത് മെമ്പർമാർ യൂത്ത് കോഡിനേറ്റർ സുരേഷ് വയമ്പ് സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജയുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന പരിപാടിക്ക് ടി.കെ.നാരായണൻ സ്വാഗതവും പി.രമേശൻ നന്ദിയും പറഞ്ഞു.കെട്ടിലും മട്ടിലും മാതൃകാപരമായ സംഘാടനവും ജനപങ്കാളിത്തവും മേളക്ക് ഉത്സവ പകിട്ടേകി.മത്സര വിജയിക്കൾക്കുള്ള സമ്മാനവും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ഗ്രൂപ്പ് ചാമ്പ്യൻമാരായ ക്ലബുകൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രോഫി വിതരണം ചെയ്തു.കലാമത്സരങ്ങളുടെ ഭാഗമായുള്ള സ്റ്റേജിതര മത്സരങ്ങൾ 14, 15, 16 തിയതികളിൽ അട്ടേങ്ങാനം ഗ്രാമ പഞ്ചായത്ത് ഹാളിലും സ്റ്റേജ് മത്സരങ്ങൾ 20 ന് ബേളൂർ യു.പി.സ്കൂളിലും നടക്കും.

No comments