Breaking News

അഖിലലോക പ്രാർത്ഥനാവാരാചരണം; വെള്ളരിക്കുണ്ടിൽ ജില്ലാതല ഉദ്ഘാടനവും എക്യുമെനിക്കൽ സമ്മേളനവും നടത്തി



 

വെള്ളരിക്കുണ്ട്: നവംബര്‍ 13 മുതല്‍ 19 വരെ വൈഎംസിഎ അഖിലലോക പ്രാര്‍ത്ഥനാവാരമായി ആചരിക്കുന്നതിന്റെ ഭാഗമായി വെള്ളരിക്കുണ്ടില്‍ കാസര്‍കോട് ജില്ലാതല ഉദ്ഘാടനവും എക്യുമെനിക്കല്‍ സമ്മേളനവും നടത്തി.

വെള്ളരിക്കുണ്ട് വ്യാപാരഭവന്‍ ഹാളില്‍ ചെറുപുഷ്പം ഫൊറോനാപള്ളി വികാരി റവ. ഡോ.ജോണ്‍സണ്‍ അന്ത്യാകുളം പ്രാര്‍ത്ഥനാവാരാചരണവും എക്യുമെനിക്കല്‍ സമ്മേളനവും ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ടോംസണ്‍ടോം അധ്യക്ഷം വഹിച്ചു. വൈ.എം.സി.എ ഉടുപ്പി മില്ലേനിയം നാഷണല്‍ പ്രൊജക്ട് വൈസ് ചെയര്‍മാന്‍ മാനുവല്‍ കുറിച്ചിത്താനം ആമുഖപ്രഭാഷണവും ഫാദര്‍ ഡേവിഡ് ആലിങ്കല്‍ അനുഗ്രഹപ്രഭാഷണവും നടത്തി. മിഷന്‍ ആന്റ് ഡവലപ്പ്‌മെന്റ് സ്റ്റാന്റിംഗ് കമ്മറ്റി ജില്ലാ കണ്‍വീനര്‍ സണ്ണിമാണിശേരി, വനിതാഫോറം കണ്‍വീനര്‍ സുമസാബു, സബ് റീജിയണ്‍ വൈസ് ചെയര്‍മാന്‍ ജോസ് പാലക്കുടി, സിബി വാഴക്കാല, സബ് റീജിയണ്‍ മുന്‍ ചെയര്‍മാന്‍മാരായ ജോയി കളരിക്കല്‍, മാനുവല്‍ കൈപ്പടക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ കെ.എ.സാലു സ്വാഗതവും ജില്ലാ ജനറല്‍ കണ്‍വീനര്‍ സാബു തോമസ് നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് വെള്ളരിക്കുണ്ട് വൈ.എം.സി.എയുടെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

No comments