ജി എച്ച് എസ് എസ് മാലോത്ത് കസബയുടെ പ്രവേശന കവാടം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ നിർവഹിച്ചു
ജി എച്ച് എസ് എസ് മാലോത്ത് കസബയുടെ പ്രവേശന കവാടം കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവഹിച്ചു.
വിദ്യാലയത്തിന്റെ പ്രൗഢിക്ക് മാറ്റുകൂട്ടുന്നതാണ് പുതിയ പ്രവേശന കവാടമെന്ന് ഫലകം അനാച്ചാതനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. പ്രവേശന കവാടത്തോടൊപ്പം തന്നെ നിർമ്മാണം പൂർത്തിയാക്കിയ ഉദ്യാനം കുട്ടികൾക്കായി ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം തുറന്നു കൊടുത്തു. അതോടൊപ്പം തന്നെ കുട്ടികൾക്കായി നിർമ്മിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സനോജ് മാത്യു അധ്യക്ഷത വഹിച്ചു .പ്രവേശന കവാടം ഒരുക്കുന്നതിന് സാമ്പത്തിക സഹായം നൽകിയ പൂർവ്വ അധ്യാപകരായ തലാപ്പിള്ളി കുര്യൻ മാസ്റ്റർ, വി സെബാസ്റ്റ്യൻ, ഡെയ്സി കെ സി വട്ടക്കുന്നേൽ, സില്‍ബി മാത്യു, ത്രേസ്യമ്മ പി എ, മലോത്ത് കസബയിലെ നിലവിലെ പ്രിൻസിപ്പൽ വിജി കെ ജോർജ്,നിർമ്മാണ മേസ്ത്രി ബിജു എം കെ,
വെൽഡിങ് വർക്ക് ചെയ്ത ജോബിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ വിജി കെ ജോർജ് സ്വാഗതവും ഹെഡ്മാസ്റ്റർ ജ്യോതി ബസ്സു നന്ദിയും പറഞ്ഞു.
No comments