പോളണ്ടിലെ ലൂയി പാസ്ചർ ജൂബിലി അന്തർദേശീയ കോൺഫറൻസ് ; ബേഡകം മുള്ളംകോട്ടെ വിദ്യാർത്ഥിനി ശരണ്യ ശേഖരന് പങ്കെടുക്കാൻ അവസരം
’ആരോഗ്യവും സൂക്ഷ്‌മാണു പ്രതിരോധവും’ എന്നവിഷയത്തിലാണ് പ്രബന്ധം. ശാസ്‌ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായത്തോടെയാണ് യാത്ര. വിശ്രുത ശാസ്ത്രജ്ഞൻ ലൂയീസ് പാസ്ചറിന്റെ ഇരുന്നൂറാം ജന്മവാർഷികത്തിന്റെ ഭാഗമായി ചൊവ്വയും ബുധനുമാണ് ശാസ്ത്ര സമ്മേളനം.
ശരണ്യയുടെ നേട്ടത്തിൽ ഏറെ അഭിമാനമുണ്ടെന്ന് എസ്ആർഎം സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മനോജ് കെ അറോറ, ബയോടെക്‌നോജി വിഭാഗം തലവൻ പ്രൊഫ. ജയശീലൻ മുരുകയ്യൻ എന്നിവർ പറഞ്ഞു.
മുള്ളംകോട്ടെ തൊഴിലാളികളായ ശേഖരന്റെയും ശാന്തയുടെയും മകളാണ്. കുണ്ടൂച്ചി, ഇരിയണ്ണി, എടനീർ സ്‌കൂളുകളിലും രാജപുരം ടെൻത് പയസ് കോളേജിലുമാണ് പഠിച്ചത്. പിന്നീട് തമിഴ്‌നാട് കേന്ദ്രസർവകലാശാലയിൽ മൈക്രോ ബയോളജയിൽ പിജി പൂർത്തിയാക്കി. സരിതയാണ് അനിയത്തി.
No comments