Breaking News

കോടതി തടവിന് ശിക്ഷിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രാജപുരം പോലീസ് പിടികൂടി ജയിലിലടച്ചു


കാഞ്ഞങ്ങാട്: കോടതി തടവിന് ശിക്ഷിച്ച് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടി ജയിലിലടച്ചു. കർണ്ണാടക വിരാജ്പേട്ട സ്വദേശി ചെമ്മൻതല ഹൗസിൽ മുത്തപ്പ എന്ന പ്രകാശനെ(55)യാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.


2006-ൽ പനത്തടി ബീംബുങ്കാലിൽ വെച്ച് കെ.എൽ.10. ബി. 5617 നമ്പർ ജീപ്പിൽ കടത്തുകയായിരുന്ന 2400 പാക്കറ്റ് കർണ്ണാടക ചാരായവുമായി ഇയാളെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ കോടതി ഒരു കൊല്ലം തടവ് ശിക്ഷയും ഒരു ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചിരുന്നു. എന്നാൽ വിധി പുറപ്പെടുവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വിരാജ് പേട്ടയിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു

No comments