Breaking News

കള്ളാറിൽ ടാപ്പിങ്ങ് തൊഴിലാളിയെ അക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു ; അന്വേഷണം ഊർജിതമാക്കി പൊലീസ്




കാഞ്ഞങ്ങാട്: ടാപ്പിങ്ങ് തൊഴിലാളിയെ അക്രമിച്ച് പണവും മൊബൈല്‍ ഫോണും കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു. പൊലീസ് അന്വേഷണം ഊർജിതമാക്കി.

കുറ്റിക്കോലില്‍ താമസിക്കുന്ന പ്രമോദിനു വേണ്ടിയാണ് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയത്.  
മാനടുക്കം പാടി മയാസനത്തില്‍ എം.ബി മദനമോഹന്‍ (48) ആണ് കവര്‍ച്ചക്കും അക്രമണത്തിനുമിരയായത്. കള്ളാര്‍ പെരുമ്പള്ളിയില്‍ ഈ മാസം 23ന് പുലര്‍ച്ച 3.30നാണ് സംഭവം. ടാപ്പിങ്ങിനെത്തിയ മദന മോഹനനെ അക്രമിച്ച് 12,500 രൂപയും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടര്‍ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രമോദിലേക്ക് വിവരം എത്തുന്നത്

No comments