Breaking News

കോളംകുളം -മയ്യങ്ങാനം കോയിത്തട്ട റോഡ് വീതികൂട്ടി ടാർ ചെയ്യണം ; പുലയനടുക്കം സുബ്രമണ്യ കോവിൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു


കോളംകുളം :പരപ്പയിൽ നിന്നും എളുപ്പത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് കേന്ദ്രത്തിലേക്ക് എത്തുന്ന റോഡ് ആയ കോളംകുളം -മയ്യങ്ങാനം - കോയിത്തട്ട റോഡ് വീതികൂട്ടി  ടാറിങ് ചെയ്യണമെന്ന് പുലയനടുക്കം സുബ്രമണ്യ കോവിൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു .  

കുമ്പളപ്പള്ളി യൂ പി സ്കൂൾ, ആറളം, പുലയനടുക്കം അമ്പലം തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ഒട്ടനവധി കുടുംബക്കാർക്ക് ആശ്രയമായ റോഡ് കാലപ്പഴക്കത്താൽ തകർന്ന് തുടങ്ങിയെന്നും ജില്ലാപഞ്ചായത്തിന്റെ കൈവശമുള്ള റോഡ് വരുന്ന മഴക്കാലത്തിന് മുൻപായി റോഡ് വീതികൂട്ടി ടാർ ചെയ്തില്ലെങ്കിൽ നിലവിലെ ബസ് സർവീസ് അടക്കം മുടങ്ങി യാത്ര ദുസ്സഹമാവാൻ സാധ്യതയുണ്ടെന്നും യോഗം ആശങ്ക രേഖപ്പെടുത്തി. ഗ്രാമീണ കർഷക മേഖലയായ വരയിൽ , ചിമ്മത്തോട് , ഉമിച്ചി , ചേമ്പേന , മയ്യങ്ങാനം , കാരകുന്ന്,കാളമുല തുടങ്ങി കരിന്തളം പഞ്ചായത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന പാതയാണ്  കോളംകുളം -കോയിത്തട്ട റോഡ് 


No comments