വിലക്കയറ്റത്തിനെതിരെ മുസ്ലീം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു കുന്നുംകൈയിൽ നടന്ന സമരം ജാതിയിൽ ഹസൈനാർ ഉൽഘാടനം ചെയ്തു.
കുന്നുംകൈ: സർക്കാർ നിസ്സംഗത വെടിയുക, വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്നുംകൈയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ജാതിയിൽ ഹസൈനാർ ഉൽഘാടനം ചെയ്തു. ഏ.വി.അബ്ദുൾ ഖാദർ അദ്ധ്യക്ഷനായി. പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സിക്രട്ടറി എ. ദുൽ കിഫിലി, എം.ഉസ്മാൻ, സിദ്ദീഖ് പെരുമ്പട്ട, എം.സി. ഖാദർ, വി.കെ. സൈനുദ്ദീൻ, എൻ.ഇസ്മായിൽ എന്നിവർ സംബന്ധിച്ചു.
No comments