BOC ഗ്ലോബൽ അസോസിയേഷൻ്റെ ആദ്യ ചാപ്റ്റർ ഉദ്ഘാടനവും സെമിനാറുകളും കാഞ്ഞങ്ങാട് നടന്നു രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: ലോകമെമ്പാടുമുള്ള മലയാളി ബിസിനസ് സമൂഹത്തെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യവുമായി ആരംഭിച്ച BOC ഗ്ലോബൽ അസോസിയേഷൻറെ ആദ്യ ചാപ്റ്റർ ഉദ്ഘാടനവും സെമിനാറുകളും കാഞ്ഞങ്ങാട് വ്യാപാര ഭവനിൽ വെച്ച് നടന്നു. കാസർഗോഡ് എംപി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ ഉത്ഘാടനം നിർവഹിച്ചു. BOC അംഗത്വ വിതരണം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ശ്രീ സജിത് കുമാർ കെ വിശിഷ്ടാതിഥിയായിരുന്നു. BOC ഗ്ലോബൽ അസോസിയേഷൻ ചെയർമാൻ മുസ്തഖീം കാരണത്ത് അധ്യക്ഷനായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് പ്രസിഡന്റ് യൂസഫ് ഹാജി, വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി സത്യൻ. ടി, BOC ഗ്ലോബൽ പ്രസിഡന്റ് കിശോർ കുമാർ, വൈസ് പ്രസിഡണ്ടുമാരായ ജയകൃഷ്ണ മേനോൻ സി പി, വിനയകുമാർ പി. ബി, ജന: സെക്രട്ടറി ഷാജി ചക്കമുക്ക് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. BOC ഗ്ലോബൽ ഗവേണിംഗ് കൗൺസിൽ അംഗവും കാസർഗോഡ് ജില്ലാ കോർഡിനേറ്ററുമായ ഉണ്ണികൃഷ്ണൻ കിനാനൂർ സ്വാഗതവും ട്രഷറർ അഭിലാഷ് നന്ദിയും പറഞ്ഞു. പ്രസിഡണ്ട് കിഷോർ സംസാരിച്ചു. തുടർന്ന് ഈ അസ്ഥിര ബിസിനസ്സിൽ ഈ അസ്ഥിര കാലഘട്ടത്തെ എങ്ങനെ അതിജീവിക്കാം എന്ന വിഷയത്തിൽ മുസ്തഖീം കാരണത്തും, നിങ്ങൾക്കുമാകാം ഒരു മികച്ച എക്സ്പോർട്ടർ എന്ന വിഷയത്തിൽ ശ്രീ മുഹമ്മദ് സിദ്ധിക്കും ക്ലാസുകൾ എടുത്തു. കേരളത്തിലെ കാർഷിക വ്യവസായിക വാണിജ്യ സംരംഭകരുടെ സമഗ്ര ഉന്നമനത്തിനായി വിവിധ മേഖലകളിലെ വിദഗ്ധരുടെ സഹകരണത്തോടെ കൃത്യമായ പദ്ധതികളുടെ ആവിഷ്കരണത്തിലൂടെയും വിവിധ പരിപാടികളിലൂടെയും കേരളത്തിന്റെ സാമ്പത്തിക മുന്നേറ്റം മലയാളി ബിസിനസ്സ് സമൂഹത്തിലൂടെ ഉറപ്പുവരുത്താനുള്ള പദ്ധതികളാണ് BOC Global Association നടപ്പിൽ വരുത്തുന്നത്. കേരള ജനതയുടെ സംരംഭകത്വ സംസ്കാരം പരിപോഷിപ്പിക്കുന്നതിലൂടെ പദ്ധതികൾ യാഥാർത്ഥ്യമാക്കാനാവും. പരിപാടിയിൽ വ്യാപാരികളും ചെറുകിട-വൻകിട വ്യവസായ സംരംഭകരും വിദ്യാർത്ഥികളും പങ്കെടുത്തു.
No comments