Breaking News

ചായ്യോത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൊട്ടമെടയൽ മേള നടത്തി


ചായ്യോത്ത് : കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജി എച്ച് എസ് എസ് ചായ്യോത്ത് വെച്ച് കൊട്ടമടയൽ മത്സരം സംഘടിപ്പിച്ചു കുടുംബശ്രീ, സ്കൂൾ മദർ പി ടി എ വിവിധ സന്നദ്ധ സംഘങ്ങളിലെ വനിതാ അംഗങ്ങൾ സ്കൂൾ അധ്യാപകർ ഉൾപ്പെടെ 40ൽ അധികം മത്സരാർഥികൾ പങ്കെടുത്തു. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ ശ്രീ രവി പി  സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ പി ധന്യ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ വി ഭരതൻ അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ ശ്രീ റിയാസ് എം ടി പി മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ പി രവീന്ദ്രൻ  ഹെഡ് മാസ്റ്റർ ശ്രീ എ അജയകുമാർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു സംസാരിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി ജോയിന്റ് കൺവീനർ ശ്രീമതി മിനി.കെ നന്ദി രേഖപ്പെടുത്തി. അധ്യാപകരായ ഫൽഗുനൻ പി സുനിൽ പി വി , രജീഷ് അനീഷ് കുമാർ കെ വി എന്നിവർ നേതൃത്വം നൽകി.

മൽസരത്തിൽ ശ്രീമതി ദേവകി കെ വി ഒന്നാം സ്ഥാനവും ശ്രീമതി സജിത കെ രണ്ടാം സ്ഥാനവും ലഭിച്ചു.

No comments