Breaking News

ചിറ്റാരിക്കാൽ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു ; നാലുനാൾ നീണ്ടു നിൽക്കുന്ന കലാ മാമാങ്കം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു


പരപ്പ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നവംബർ 22 മുതൽ 25 വരെയാണ് കലോത്സവം നടക്കുക. കലോത്സവം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കിനാനൂർ-കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയർമാനുമായ ടി. കെ രവി അധ്യക്ഷനായിരുന്നു. ചടങ്ങിൽ സിനിമാതാരം പി. പി കുഞ്ഞികൃഷ്ണൻ സുവനീർ പ്രകാശനം ചെയ്തു.  

കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീജ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹൻ, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജയിംസ് പന്തമാക്കൽ,  ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ശകുന്തള, പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ്, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി ശാന്ത, ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. രാധാമണി, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.വി ചന്ദ്രൻ, എം. പത്മാവതി, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ  സി. എച്ച് അബ്ദുൾനാസർ,   കെ.വി അജിത് കുമാർ, സ്കൂൾ പ്രിൻസിപ്പാൾ എസ്.എം ശ്രീപതി,  ഹയർ സെക്കണ്ടറി ജില്ലാ കോഡിനേറ്റർ പി. വി ശശി, ചിറ്റാരിക്കാൽ എ.ഇ.ഒ ഉഷാകുമാരി, ഹെഡ്മിസ്ട്രസ് ഇ. കെ ബൈജ,  കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഉഷ രാജു, സ്റ്റാഫ് സെക്രട്ടറി പി.എം ശ്രീധരൻ, 

സ്കൂൾ പാർലമെൻ്റ് ചെയർമാൻ മുഹമ്മദ് സ ഫ് വാൻ, സംഘാടക സമിതി വർക്കിങ് ചെയർമാൻ പി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.

No comments