Breaking News

ലോക കരാട്ടെ സെമിനാറിൽ പങ്കെടുക്കാൻ ചിറ്റാരിക്കാൽ നല്ലോമ്പുഴ സ്വദേശി ഷാജു മാധവൻ


ചിറ്റാരിക്കാൽ: വേള്‍ഡ് ഷിട്ടോ റിയൂ കരാട്ടെ ഫെഡറഷന്‍ ഡിസംബര്‍ 14 മുതല്‍ 18 വരെ സിംഗപ്പുരില്‍ നടത്തുന്ന അന്താരാഷ്ട്ര കരാട്ടെ സെമിനാറില്‍ ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ച് കാസര്‍ഗോഡ് ജില്ലയിലെ ചിറ്റാരിക്കാല്‍ സ്വദേശി ഷാജു മാധവന്‍ പങ്കെടുക്കും. എല്ലാ ലോക രാജ്യങ്ങളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 500 പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറില്‍ ഇന്ത്യയില്‍ നിന്നും വിവിധ സംസ്ഥാനക്കാരായ 20 പേരാണ് പങ്കെടുക്കുന്നത്. ചിറ്റാരിക്കാല്‍ നല്ലോമ്പുഴ സ്വദേശിയായ ഷാജു മാധവന്‍ കാസറഗോഡ് നെല്ലിക്കുന്ന് കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനാണ്. സെയ്ഡോ കാന്‍ ഷിട്ടോ റിയൂ കരാട്ടെയുടെ ഏഷ്യന്‍ ചീഫും, ഏഷ്യന്‍ ജഡ്ജും, കാസറഗോഡ് ജില്ല കരാട്ടെ അസോസിയേഷന്റെ ജനറല്‍ സെക്രട്ടറിയുമാണ്. സിന്ധുവാണ് ഭാര്യ. സൂരജ്, സ്മൃതി എന്നിവര്‍ മക്കളാണ്. ഇവരും കരാട്ടെ പരിശീലകരാണ്. കഴിഞ്ഞ 35 വര്‍ഷഷമായി കരാട്ടെ രംഗത്ത് സജീവമായ ഈ കുടുംബം ഇതിനോടകം നിരവധി നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്.

No comments