Breaking News

ഫുട്ബോൾ ലഹരിയിൽ ആറാടി മലയോരം; കവലകളിൽ തലയുയർത്തി മെസ്സിയും നെയ്മറും റൊണാൾഡോയും... 19 ന് പരപ്പയിൽ ഫുട്ബോൾ വിളംബര ഘോഷയാത്ര


വെള്ളരിക്കുണ്ട് : ഫുട്ബോൾ ലഹരിയിൽ ആറാടി മലയോരം. വിവിധ ടൗണുകളിൽ ഉയർന്നത്  ഫുട്ബോൾ താരങ്ങളുടെ പടുകൂറ്റൻ കട്ട്‌ഔട്ട്‌കൾ.

പരപ്പയുടെ സമീപ പ്രദേശങ്ങളിലെ ക്ലബ്ബുകളുടെ കൂട്ടായ്മയിലൂടെ രൂപീകരിച്ച ബ്രദേഴ്സ് പരപ്പയുടെ നേതൃത്വത്തിൽ ഫുബോൾ ലോകകപ്പിനെ വരവേറ്റ് കൊണ്ട് വിളമ്പര ഘോഷയാത്ര സംഘടിപ്പിക്കുന്നു. പ്രദേശത്തെ  ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ ടീമുകളുടെ ഫാൻസുകൾ അവരവരുടെ ജേഴ്സിയിൽ അണിനിരക്കും. ബാൻഡ് സെറ്റിന്റെയും ബാനറുകളുടെയും അകമ്പടിയോടെ കിക്കോഫിന് തലേന്ന് നവമ്പർ 19 ന് ശനിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് പരപ്പ ഗവ: ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും ആരംഭിക്കുന്ന ലോഷയാത്രയിലേക്ക് ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു

മലയോരത്ത് കൂടുതൽ ഫാൻസ്‌ ഉള്ള രാജ്യങ്ങൾ അർജന്റീനയും ബ്രസീലുമാണ്. പോർച്ചുഗല്ലിന്റെയും, ജർമ്മനിയുടെയും, ഫ്രാൻസിന്റെ യും മറ്റു രാജ്യങ്ങളുടെയും ഫുട്ബോൾ ആരാധകർ ഉണ്ടെങ്കിലും അർജന്റീന ബ്രസീൽ ഫാൻസ്‌ കൂടുതൽ സജീവമാണ്. കഴിഞ്ഞ ദിവസം കൊന്നക്കാട് ബ്രസീൽ ആരാധകർ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു . തുടർന്ന് വള്ളിക്കടവ് മാലോത്ത് കസബ സ്കൂളിന്റെ മുന്നിൽ അർജന്റീന ആരാധകർ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചു.വരും ദിവസങ്ങളിൽ മലയോരത്തെ ചർച്ചകൾ ഫുട്ബോളിൽ ഊന്നി ആയിരിക്കും എന്ന് വ്യക്തമായി.

No comments