'ഡ്രെഡ്ഫുൾ ചാപ്റ്റേഴ്സിന് ' ചെറുപുഴയിൽ പൂജയോടെ തുടക്കം ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ഭീമനടി കൂവപ്പാറ, കുന്നുംകൈ എന്നിവിടങ്ങളിലും
വെള്ളരിക്കുണ്ട് : മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ 'വഴിയെ'യ്ക്ക് ശേഷം അതേ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന 'ഡ്രെഡ്ഫുള്‍ ചാപ്റ്റേഴ്സ്' എന്ന സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം കണ്ണൂര്‍ ജില്ലയിലെ ജെ സി ഐ ചെറുപുഴ ഹാളില്‍ വെച്ചുള്ള പൂജാ ചടങ്ങോടെ ആരംഭിച്ചു. തരിയോട്, വഴിയെ എന്നീ സിനിമകളുടെ സംവിധായകനായ നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജെഫിന്‍ ജോസഫ്, വരുണ്‍ രവീന്ദ്രന്‍, നിബിന്‍ സ്റ്റാനി, ശ്യാം സലാഷ്, ആര്യ കൃഷ്ണന്‍, ലാസ്യ ബാലകൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയും നിര്‍മല്‍ ബേബിയും കൂടിയാണീ ചിത്രം നിര്‍മ്മിക്കുന്നത്.ഓടക്കൊല്ലി നാച്ചുറല്‍ കേവ്‌സ്, കൂവപ്പാറ, കുന്നംക്കൈ, ജോസ്ഗിരി എന്നിവിടങ്ങളാണ് ഈ ഹൊറര്‍ മിസ്റ്ററി ത്രില്ലര്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെഫിന്‍ ജോസഫ്, ഛായാഗ്രഹണം: മിഥുന്‍ ഇരവില്‍, സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്, മ്യൂസിക്: അഭിനവ് യദു, മേക്കപ്പ്-ആര്‍ട്ട്: രഞ്ജിത്ത് എ, പ്രൊജക്റ്റ് അസോസിയേറ്റ് ഡയറക്ടര്‍സ് അരുണ്‍ കുമാര്‍ പനയാല്‍, ശരണ്‍ കുമാര്‍ ബാരെ, ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാര്‍ഥ് പെരിയടത്ത്. ഫൈനല്‍ മിക്‌സിങ്: രാജീവ് വിശ്വംഭരന്‍. ട്രാന്‍സ്ലേഷന്‍ ആന്‍ഡ് സബ്ടൈറ്റില്‍സ്: നന്ദലാല്‍ ആര്‍. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി, സോഷ്യല്‍ മീഡിയ പ്രൊമോഷന്‍: ഇന്‍ഫോടെയ്ന്‍മെന്റ് റീല്‍സ്.
No comments