Breaking News

ഗൾഫിലേക്ക് കടക്കാൻ ശ്രമം ; കാസർകോട്ടെ തട്ടിപ്പ് കേസിലെ പ്രതിയെ വിമാനത്താവളത്തിൽ വെച്ച് പിടികൂടി


കാസര്‍കോട്ടെ ചിട്ടി തട്ടിപ്പ് കേസില്‍ പ്രതിയായ യുവാവ് ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയില്‍. പാലക്കുന്ന് മുതിയക്കാല്‍ കണ്ണോല്‍ ഹൗസിലെ എ.എം നിധീഷിനെയാണ് (32) കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് പൊലീസ് പിടികൂടിയത്. 2019-ല്‍ കാസര്‍കോട് ബാങ്ക് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ചന്ദ്രഗിരി ചിട്ടി കമ്പനി നിരവധി നിക്ഷേപകരില്‍ നിന്നായി എട്ടുകോടിയോളം രൂപ പിരിച്ചെടുത്ത് തട്ടിപ്പ് നടത്തിയതായാണ് പരാതി. ചട്ടഞ്ചാല്‍ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് തട്ടിപ്പിനിരയായവരില്‍ കൂടുതല്‍ പേരും. 

കൂടുതല്‍ ലാഭം വാഗ്ദാനം നല്‍കിയാണ് പലരില്‍ നിന്നും പണം സ്വരൂപിച്ചത്. പിന്നീട് നിക്ഷേപിച്ച തുകയോ ലാഭമോ നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. കേസിലെ മറ്റ് നാല് പ്രതികളും ഗള്‍ഫില്‍ കഴിയുന്നതായാണ് വിവരം. കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് നിധീഷ് പിടിയിലായത്.



No comments