Breaking News

നാളികേര വിലത്തകർച്ച: കർഷകമോർച്ച മാർച്ചും ധർണയും നടത്തി വെള്ളരിക്കുണ്ട് താലൂക്കാഫീസിന് മുന്നിൽ നടന്ന കർഷകമോർച്ച ധർണ ബി.ജെ.പി.ജില്ലാ സെക്രട്ടറി എൻ.മധു ഉദ്‌ഘാടനം ചെയ്തു


വെള്ളരിക്കുണ്ട്: നാളികേരത്തിൻ്റെ വിലത്തകർച്ചയിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കർഷകമോർച്ച വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി. പച്ചത്തേങ്ങക്ക് കിലോയ്ക്ക് 50 രൂപ തറവില നിശ്ചയിച്ച് എല്ലാ പഞ്ചായത്തിലും സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ച് മാനദണ്ഡങ്ങൾ ഒഴിവാക്കി മുഴുവൻ കേരകർഷകരിൽ നിന്നും തേങ്ങ സംഭരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാർച്ചും ധർണയും.

 ബി.ജെ.പി.കാസറഗോഡ് ജില്ലാ സെക്രട്ടറി എൻ.മധു ധർണ ഉദ്ഘാടനം ചെയ്തു.കർഷക മോർച്ച ജില്ലാ പ്രസിഡൻറ് വി.കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി.ബി.ജെ.പി.വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് രാഹുൽ പരപ്പ, നീലേശ്വരം മണ്ഡലം പ്രസിഡൻറ് സി.വി.സുരേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എ.കെ.മാധവൻ, പ്രമോദ് വർണം, നേതാക്കളായ കെ.കെ.വേണുഗോപാൽ, രാധാകൃഷ്ണൻ തേവനം പുഴ, സാജൻ പുഞ്ച എന്നിവർ പ്രസംഗിച്ചു.കർഷക മോർച്ച വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ വെള്ളമുണ്ട സ്വാഗതവും, ജില്ലാ ജനറൽ സെക്രട്ടറി ഒ.ജയറാം മാസ്റ്റർ നന്ദിയും പറഞ്ഞു.

No comments