Breaking News

കൊന്നക്കാട് ടൗണിൽ പോലീസ് എയിഡ് പോസ്റ്റും സി സി ടി വിയും സ്ഥാപിക്കണം ജില്ലാ പോലീസ് മേധാവിക്ക് നിവേദനം നൽകി വ്യാപാരികൾ


കൊന്നക്കാട്: അനുദിനം വളരുന്ന കൊന്നക്കാട് ടൗണില്‍ അടിയന്തരമായി പോലീസ് എയിഡ് പോസ്റ്റും സി സി ടി വിയും സ്ഥാപിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ്. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേന ഐ.പി.എസ് സംഘടിപ്പിച്ച ഓപ്പറേഷന്‍ സമാധാനം പരിപാടിയിലാണ് വ്യാപാരികള്‍ ഈ ആവശ്യം ഉന്നയിച്ചത്. കൊന്നക്കാട് ബസ് സ്റ്റാന്‍ഡില്‍ പൊതു ജനങ്ങള്‍ക്ക് വേണ്ടി സ്ഥാപിച്ച ടോയ്‌ലറ്റ് സാമൂഹിക ദ്രോഹികള്‍ നശിപ്പിച്ചിരുന്നു.വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രാദേശമായതിനാല്‍ നക്‌സല്‍ ഭീക്ഷണിയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ മാസം നിരോദിത ലഹരിയുമായി യുവാക്കള്‍ അറസ്റ്റിലായതും ലഹരി മാഫിയയുടെ സാന്നിധ്യം വ്യക്തമാക്കുന്നതാണ്.  50-ഇല്‍ ഏറെ ബസുകള്‍ സര്‍വീസ് നടത്തുന്ന കൊന്നക്കാട് ഒട്ടേറെ വാണിജ്യ സ്ഥാപനങ്ങളുമുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതി കൊന്നക്കാട് യൂണിറ്റ് പ്രസിഡന്റ് എ ടി ബേബി നിവേദനം സമര്‍പ്പിച്ചു.

No comments