Breaking News

യൂത്ത് ഫ്രണ്ട് (ബി)യുടെ ആഭിമുഖ്യത്തിൽ "നവ കേരളം ലഹരി വിമുക്ത കേരളം " ലഹരി വിരുദ്ധ പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു


തലശ്ശേരിയിൽ ലഹരി വിരുദ്ധ പ്രവർത്തനത്തിൽ മുൻപിട്ടു നിന്ന ഷമീറിന്റെയും ഗാലിദിനെയും കൊലപെടുത്തിയ ലഹരി മാഫിയയുടെ ഉദ്ദേശം ലഹരി വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യം ആണെന്ന് യൂത്ത് ഫ്രണ്ട് ബി  സംസ്ഥാന കമ്മിറ്റി. ഇത്തരം കൊലപാതകങ്ങളിലൂടെ ലഹരി മാഫിയയെ തുടച്ചു നീക്കാൻ മുന്നിട്ട് ഇറങ്ങിയിരിക്കുന്ന പൊതു ജനത്തെ ഭീഷണിപ്പെടുത്താം എന്നാണ് ലഹരി മാഫിയയുടെ തെറ്റിദ്ധാരണ. പോലീസ്  പ്രതികളെ അറസ്റ്റ് ചെയ്തുവെങ്കിലും ഇത്തരം ക്രിമിനൽ മനസുള്ള ലഹരി മാഫിയകൾക്കെതിരെ കേരളത്തിലെ പൊതു മനസാക്ഷി ഒന്നാകെ ഉണരേണ്ടതുണ്ട്. ഇത്തരക്കാരെ ഒറ്റപ്പെടുത്തുകയും അവരെ നിയമത്തിനു മുന്നിൽ എത്തിക്കാൻ പൊതുസമൂഹം ഒന്നാകെ രാഷ്ട്രീയ ഭേദം ഇല്ലാതെ മുന്നിട്ട് ഇറങ്ങണമെന്നും യൂത്ത് ഫ്രണ്ട് ബി അഭ്യർത്ഥിച്ചു.കേരളമൊ ട്ടാകെ  യൂത്ത് ഫ്രണ്ട് ബി നടത്തുന്ന "നവ കേരളം-ലഹരി വിമുക്ത കേരളം " ലഹരി വിരുദ്ധ പ്രചാരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നടത്തപെട്ടു. ചടങ്ങു സംസ്ഥാന പ്രസിഡന്റ്‌ മനു ജോയ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു ജി നായർ, സംസ്ഥാന ഉപാധ്യക്ഷൻ മാക്സ്മിലൻ പള്ളിപ്പുറത്തു കാസർഗോഡ് ജില്ലാ പ്രസിഡന്റ്‌ സന്തോഷ് മാവുങ്കാൽ ജില്ലാ സെക്രട്ടറി സിദ്ദിഖ് കൊടിയമ്മ  തുടങ്ങിയവർ സംസാരിച്ചു എം.ഷാജി, ദീപു .ജി, പ്രസാദ് മുങ്ങത്ത്, ടി.കെ ജയൻ, ജിഷ്.വി എന്നിവർ സംബന്ധിച്ചു.

No comments