ചിറ്റാരിക്കാൽ ഉപജില്ല കലോത്സവം ; വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂളിന് കലാകിരീടം എൽ പി സ്കൂൾ വിഭാഗത്തിലാണ് നിർമ്മലഗിരി ഈ നേട്ടം കരസ്ഥമാക്കിയത്
വെള്ളരിക്കുണ്ട് : നാല് ദിവസം നീണ്ടുനിന്ന ചിറ്റാരിക്കാൽ ഉപജില്ല കലോത്സവം പരപ്പയിൽ സമാപിച്ചപ്പോൾ വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂളിന് ചരിത്രവിജയം. 65 ൽ 65 പോയിന്റും നേടി എൽ പി സ്കൂൾ വിഭാഗത്തിൽ നിർമ്മലഗിരി കിരീടം ചൂടിയത്.
കലോത്സവത്തിന്റ മൂന്ന് ദിവസങ്ങളിലും വെള്ളരിക്കുണ്ട് നിർമ്മലഗിരി സ്കൂൾ ആയിരുന്നു മുൻപിൽ. ഈ സുവർണനേട്ടം കൈവരിച്ചതിൽ ഏറെ സന്തോഷത്തിലാണ് കുട്ടികളും, അധ്യാപകരും പിടിഎ അംഗങ്ങളും. പഠനത്തിന് പുറമെ കലാകായിക മത്സരങ്ങളിലും മികവ് പുലർത്തി മലയോരത്തിന് അഭിമാനമായി മാറിയിരിക്കുക യാണ് വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂൾ
No comments