ഉത്തര മലബാർ കാർഷിക മഹോത്സവം 'തളിർ 2023' ജനുവരി 7 മുതൽ 15 വരെ മാലോത്ത് സംഘാടക സമിതി രൂപീകരിച്ചു
വെള്ളരിക്കുണ്ട്: മാലോം മഹാത്മാഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് അതിഥ്യം വഹിക്കുന്ന തളിർ 2023 ഉത്തര മലബാർ കാർഷിക മേള നാലാം വർഷവും വിവിധ പരിപാടികളോടെ മാലോം മഹാത്മാഗാന്ധി നഗറിൽ 2023 ജനുവരി 7 മുതൽ 15 വരെ നടത്തപ്പെടുകയാണ്. കാർഷിക മേളയോട് അനുബന്ധിച്ച് കാർഷിക നടീൽ വസ്തുക്കൾ, പുഷ്പ ഫലങ്ങൾ, കരകൗശലവസ്തുക്കൾ, തുടങ്ങിയവയുടെ പ്രദർശനങ്ങൾ - അക്വാഷോ, പെറ്റ് ഷോ, ഇൻഫർമേഷൻ സ്റ്റാളുകൾ, വിൽപന സ്റ്റാളുകൾ, ഫുഡ് കോർട്ട്, കൂടാതെ അമ്യൂസ്മെന്റ് ഇനങ്ങളായ മരണക്കിണർ , ജൈന്റ് വീൽ , ഡ്രാഗൺ , ബ്രേക്ക് ഡാൻസ് , ചിൽഡ്രൻസ് ട്രെയിൻ സുപ്പർ കംബർ സ്പെയിസ് ഗൺ, മിസ്റ്റിക് സോ സർ, നെറ്റ് വാക്ക്, ഡാൻസിംഗ് കാർ, ജംബിംഗ് ഫ്രോഗ് കോൺ വോയ്, ജംപിങ്ങ് ഹോഴ്സ് , കാസിൽ ജറ്റ്, തുടങ്ങി നിരവധി അമ്യൂസ്മെന്റ് ഇനങ്ങൾ ഉൾപ്പെടുത്തി മലയോര മേഖലയിലെ ജനങ്ങൾക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുന്ന തളിർ 2023 ഉത്തര മലബാർ കാർഷിക മേള 2023 ജനുവരി 7 മുതൽ 15 വരെ നടത്താൻ തീരുമാനിച്ചു
മഹാത്മാ ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ രാജു കട്ടക്കയം ചെയർമാനും ട്രസ്റ്റ് സെക്രട്ടറി ആൻഡ്രൂസ് വട്ടക്കുന്നേൽ ജനറൽ കൺവീനറും ജോബി കാര്യാവിൽ ട്രഷറുമായ 201 അംഗ സംഘാടക സമിതിക്ക് രൂപം നൽകി. യോഗത്തിൽ ശ്രീമതി എം.രാധാമണി, ഷോബി ജോസഫ് , രേഖ സി. അലക്സ് നെടിയകാല, എം. പത്മാവതി, ദേവസ്യ തറപ്പേൽ, പി.സി. രഘുനാഥൻ, ബിൻസി ജെയിൻ, മോൻസിജോയി, ജെസി ടോമി, വിഷ്ണു കെ, ശ്രീജ രാമചന്ദ്രൻ,ബിനു കെ.ആർ, സന്ധ്യ ശിവൻ, അജിത എം. ഹരീഷ് പി.നായർ , എം.പി. ജോസഫ്, ദിനേശൻ നാട്ടക്കൽ, കെ.ഡി. മോഹനൻ , ജോയി മൈക്കിൾ, രമണി. കെ.എസ്, സണ്ണി പൈകട , സാനി വി.ജോസഫ്, എൻ.ഡി. വിൻസെന്റ്, ജാൻസി ടോമി ,ജോസ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
No comments