Breaking News

ഭീമനടി ചിറ്റാരിക്കാൽ റോഡിൻ്റെ ശോചനീയാവസ്ഥ ; ഭീമനടി മുതൽ നർക്കിലക്കാട് വരെ അണിനിരന്ന മനുഷ്യചങ്ങലയിൽ പ്രതിഷേധമിരമ്പി


വെള്ളരിക്കുണ്ട് :   ഭീമനടി ചിറ്റാരിക്കാൽ-റോഡിൻ്റെ ശോചനീയാ വസ്ഥ പരിഹരിക്കണമെന്നാവശ്യ പ്പെട്ട്   സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ  ഭീമനടി മുതൽ നർക്കിലക്കാട് വരെ മനഷ്യചങ്ങല തീർത്ത മനുഷ്യചങ്ങലയിൽ പ്രതിഷേധമിരമ്പി.

കഴിഞ്ഞ മൂന്ന് വർഷമായി അനുഭവിക്കുന്ന യാത്രാ ദുരിതത്തിനു പരിഹാരം തേടിയുള്ള സമരത്തിന്റെ ഭാഗമായാണ് സ്ത്രീകളും. കുട്ടി കളും മുതിർന്ന വരും  അമ്മമാരും ഉൾപ്പെടെ ഉള്ളവർ അണി നിരന്നു മനുഷ്യചങ്ങലതീർത്തത്..

ഭീമനടി- ചിറ്റാരിക്കാൽ റോഡിൻ്റെ വികസനം ഇഴഞ്ഞു നീങ്ങുന്നതിനാൽ പ്രദേശത്തെ  ജനങ്ങളും ,വിദ്യാർത്ഥികളും അനുഭവിച്ചു വന്നദുരിതം പരിഹരിക്കുവാനായി രൂപവത് ക്കരിച്ച സംയുക്ത സമരസമിതി യാണ് മനുഷ്യ ചങ്ങലയ്ക്ക് നേതൃത്വം നൽകിയത്..

വൈകിട്ട് നാലരയോടെ ഭീമനടിയിൽ നിന്നും നാലു കിലോമീറ്റർ ദൂരം നർക്കിലക്കാട് വരെ  ദുരിതമില്ലാത്ത റോഡിനു വേണ്ടി നാട്ടുകാർ കൈകോർത്തു. റോഡിനു വേണ്ടിയുള്ള നാട്ടുകാരുടെ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഭീമനടി , നർക്കിലക്കാട് സ്ഥലങ്ങളിലെ വ്യാപാരികൾ കടകൾ അടച്ചു കൊണ്ട് മനുഷ്യ ചങ്ങലയിൽ കണ്ണികളായി..

സംയുക്ത സമരസമിതി ചെയർമാൻ തോമസ് കാനാട്ട്   ,  കൺവീനർ സോണി കാരിയ്ക്കൽ, ടി. സി. രാമ ചന്ദ്രൻ സഖറിയാസ് തേക്കും കാട്ടിൽ, പുഷ്പ്പലാൽ, വേണുഗോപാൽ, ഫിലിപ്പോസ് ഊത്തപ്പാറയ്ക്കൽ ബർക്ക് മാൻസ് ജോർജ്ജ് തുടങ്ങിയവർ നേതൃത്വം നൽകി.

No comments