Breaking News

ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കലോത്സവം പരപ്പയിൽ ഇന്ന് സമാപിക്കും അവസാന മണിക്കൂറിൽ 640 പോയിന്റുമായി ജി എച്ച് എസ് എസ് പരപ്പ മുന്നിട്ട് നിൽക്കുന്നു


പരപ്പ: ചിറ്റാരിക്കാൽ ഉപജില്ല സ്കൂൾ കലോത്സവം ജിഎച്ച്എസ്എസ് പരപ്പയിൽ ഇന്ന് വൈകുന്നേരത്തോടെ സമാപനമാകും. സമാപന സമ്മേളനം കാസർഗോഡ് എം പി  രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയാവും.

നവംബർ 22 മുതൽ ആരംഭിച്ച ഈ കലാമേളയിൽ ആറു വേദികളിലായി 3100 കുട്ടികളാണ് മാറ്റുരക്കുന്നത്. 272 ഇനങ്ങളാണ് എൽപി , ഹൈസ്കൂൾ , ഹയർ സെക്കൻഡറി , അറബി കലോത്സവം,  സംസ്കൃതോത്സവം എന്ന വിഭാഗങ്ങളിലായി വേദിയിലെത്തുന്നത്. 


കലോത്സവത്തിന്റെ പ്രചരണത്തോടനുബന്ധിച്ച് വിളംബരജാഥ സംഘടിപ്പിച്ചു. വിഭവ സമാഹരണത്തിനു വേണ്ടി കലവറ നിറയ്ക്കൽ നടത്തി. 14 ഓളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലോത്സവ പ്രവർത്തനങ്ങൾ നടക്കുന്നത്. സംഘാടകസമിതി ചെയർമാൻ ടി കെ രവി നേതൃത്വം നൽകുന്നു. എല്ലാദിവസവും വിഭവസമൃദ്ധമായ ഭക്ഷണമാണ് മത്സരാർത്ഥികൾക്കും മറ്റുള്ളവർക്കും  ഒരുക്കിയിട്ടുള്ളത്.  മുമ്പെങ്ങുമില്ലാത്ത വിധം ജനസാഗരമാണ് കലോത്സവം വീക്ഷിക്കുന്നതിന് പരപ്പ യിലേക്ക് എത്തുന്നത്. കുട്ടികളുടേയും, രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ഉപജില്ല സ്കൂൾ കലോത്സവം പരപ്പയിൽ അങ്ങനെ ജനകീയ ഉത്സവമായി മാറി.


 ഉച്ചവരെയുള്ള ഫലപ്രഖ്യാപനം അനുസരിച്ച് ജി എച്ച് എസ് എസ് പരപ്പ 640 പോയിന്റുമായി മുന്നിട്ട് നിൽക്കുന്നു. 471 പോയിന്റുമായി ജി.എച്ച്.എസ്.എസ് ചായ്യോത്ത് രണ്ടാം സ്ഥാനത്തും 311 പോയിന്റുമായി സെന്റ് തോമസ് എച്ച്.എസ്.എസ് തോമാപുരം മൂന്നാം സ്ഥാനത്തും തുടരുന്നു.

No comments