Breaking News

ചീമേനി തുറന്ന ജയിൽ ചാടി രക്ഷപ്പെട്ട പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


ചീമേനി: കഴിഞ്ഞ ദിവസം ചിമേനി തുറന്ന ജയിലിൽ നിന്നു കാണാതായ തടവുകാരൻ പെരിങ്ങോം പെരുവാമ്പ എന്ന സ്ഥലത്ത് ആളൊഴിഞ്ഞ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 

പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലെ ഓലയാംമ്പാടി പുതിയ വയൽ കോളനിയിലെ പി. ജെ.ജെയിംസ് എന്ന തോമസ് (58) ആണ് ഇന്നലെ വൈകിട്ട് ഏഴുമണിക്ക് ശേഷം ചീമേനിയിലെ തുറന്ന ജയിൽ ചാടി രക്ഷപ്പെട്ടത്. ജയിൽ സുപ്രണ്ടിന്റെ പരാതിയെ തുടർന്ന് ചീമേനി പോലീസ് വ്യാപകമായി അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഇന്ന് രാവിലെ പത്ത് മണിയോടെ ഓലയാംമ്പാടിയിലെ വീടിന് പിറകിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. 2003 ൽ ആദ്യ ഭാര്യയിൽ ഉണ്ടായ മക്കളെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ജയിൽ ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

No comments