Breaking News

മലയോരത്ത് കവുങ്ങിന്റെ കൂമ്പുചീയൽ രോഗത്താൽ നട്ടം തിരിയുന്ന കർഷകർക്ക് ഇരുട്ടടിയായി ‌ഇലകരിച്ചിൽ രോഗവും വ്യാപകമാവുന്നു


വെള്ളരിക്കുണ്ട് : കണ്ണൂർ, - കാസർകോട്‌ ജില്ലകളിൽ കവുങ്ങുകളിൽ ഇലകരിച്ചിൽ രോഗം വ്യപകമെന്ന്‌ റിപ്പോർട്ട്. ഇതേ തുടർന്ന്‌ പടന്നക്കാട് കാർഷിക കോളേജിലെ ശാസ്ത്രജ്ഞർ പല സ്ഥലങ്ങളിൽനിന്നും സാമ്പിൾ പരിശോധിച്ചു.
കൂമ്പുചീയൽ എന്ന കുമിൾ രോഗവും മലയോരത്തുണ്ട്‌. കൂമ്പില മഞ്ഞ നിറമാവുകയും തുടർന്ന് തവിട്ടുനിറമാകുന്നതുമാണ് ആദ്യലക്ഷണം. കൂമ്പില ചീയുകയും തുടർന്ന് ഇത് ചുറ്റുമുള്ള ഇലകളിലേക്ക് വ്യാപിക്കുകയും ചെയ്യും. ചീഞ്ഞ കൂമ്പുകളിൽ നിന്നും ഇലകളിൽ നിന്നും രൂക്ഷ ദുർഗന്ധവും വരും.
കവുങ്ങിലെ തടി ഉണക്കം അഥവാ "അനാബി രോഗ’വും വ്യാപകമായി കണ്ടുവരുന്നുണ്ട്‌. കവുങ്ങിന്റെ പുറംഭാഗത്തെ പാളകളും ഓലയും മഞ്ഞളിച്ച് തടിയെ പൊതിഞ്ഞു കിടക്കുന്നു. തുടർന്ന് എല്ലാ ഓലയും മഞ്ഞളിച്ച് തൂങ്ങി നിൽക്കുകയും പിന്നീട് പൊഴിഞ്ഞ് പോവുകയും ചെയ്യുന്നു. തടിയുടെ കടയ്ക്കൽ തവിട്ടുനിറവും ഇരുണ്ട പശ ഒലിച്ചിറങ്ങതും കാണാം. തടി വെട്ടി നോക്കിയാൽ നിറ വ്യത്യാസം കാണാനാവും.
രോഗബാധയേറ്റ കവുങ്ങിന് ചുറ്റും ചാലുകൾ കീറി വേരുകൾ മറ്റുള്ളവയുമായി സമ്പർക്കം വരുന്നത് ഇല്ലാതാക്കണം. ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം മണ്ണിൽ ചേർക്കാം. രോഗം ബാധിച്ച തോട്ടങ്ങളിൽ പ്രൊപ്പിക്കോണസോൾ മില്ലി അല്ലെങ്കിൽ ഹെക്സാകോണസോൾ മില്ലി ഒരു ലിറ്റർ വെള്ളത്തിൽ 6-10 ലിറ്റർ ലായനി ചുവട്ടിൽ മാസത്തിൽ ഒരു തവണ എന്ന തോതിൽ ആറുമാസം ഒഴിക്കണം.


No comments