Breaking News

ജില്ലയിലെ പുതിയ നാല്‌ പൊലീസ് സ്റ്റേഷൻ ഓഫീസുകളുടെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി നിർവഹിച്ചു


കാസറഗോഡ് ജില്ലയിലെ ബേക്കൽ സബ് ഡിവിഷൻ ഓഫീസിന്റെയും മേൽപ്പറമ്പ , സൈബർ ക്രൈം , വനിതാ എന്നീ പോലീസ് സ്റ്റേഷനുകളുടെയും കെട്ടിട ശിലാസ്ഥാപന കർമ്മം ബഹു: മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവർകൾ വീഡിയോ കോൺഫറൻസ് മുഖേന നിർവഹിച്ചു.


ചട്ടഞ്ചാലിൽ വെച്ച് നടന്ന  ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേന  ഐ.പി.എസ് സ്വാഗതവും, ബഹു: മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ അധ്യക്ഷതയും നിർവഹിച്ചു. കാസറഗോഡ്  എം. പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ വിശിഷ്ടാഥിതിയായി. ജന പ്രതിനിധികൾ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, പോലീസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.. 


 ജില്ലാ പോലീസ് ആസ്ഥാനത്ത് വച്ച് നടന്ന   ചടങ്ങിൽ അഡീഷണൽ എസ് പി ശ്രീ രാജു പി കെ സ്വാഗതവും ബഹു: മന്ത്രി ശ്രീ അഹമ്മദ് ദേവർകോവിൽ അധ്യക്ഷതയും നിർവഹിച്ചു. കാസറഗോഡ് എം. എൽ. എ ശ്രീ. എൻ. എ നെല്ലിക്കുന്ന് വിശിഷ്ടാഥിതിയായി. ജന പ്രതിനിധികൾ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, പോലീസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു..

No comments