Breaking News

ട്രെയ്‌ലർ ലോറിയിടിച്ച് പിതാവിനും മകൾക്കും ദാരുണാന്ത്യം


കൊല്ലം: മൈലക്കാട് ദേശീയപാതയില്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ അച്ഛനും മകളും മരിച്ചു. മൈലക്കാട് സ്വദേശികളായ ഗോപകുമാര്‍, ഗൗരി എന്നിവരാണ് മരിച്ചത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ മകളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയ്‌ലര്‍ ലോറി ബൈക്കില്‍ തട്ടിയാണ് അപകടം. ലോറി തട്ടിയതിനെ തുടര്‍ന്ന് ഇരുവരും ലോറിയുടെ ടയറിന്റെ അടിയിലേക്ക് വീഴുകയായിരുന്നു. ഗോപകുമാര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗൗരിയെ കൊട്ടിയത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാത്തന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഗൗരി.

No comments