Breaking News

സംസ്ഥാന സ്കൂൾ കായികമേള ലോംഗ്ജംപിൽ പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ ആൽബിൻ ആന്റണിക്ക് സ്വർണ്ണമെഡൽ നേട്ടം

ചിറ്റാരിക്കാൽ  :  തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാര്‍ത്ഥിയും ചെറുപുഴ പാക്കഞ്ഞിക്കാട് സ്വദേശിയുമായ ആൽബിൻ ആൻറണി ദേവസ്യ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ജൂനിയർ ആൺകുട്ടികളുടെ ലോംഗ്ജംപിലാണ് ആൽബിൻ സ്വർണ്ണം നേടിയത്.

4 മാസം മുൻപ് സ്ട്രോക്ക് വന്നതിനെ തുടർന്ന് ആൽബിന്റെ അച്ഛൻ ചെറുപുഴ പാക്കഞ്ഞിക്കാട് പുതുശ്ശേരിയിൽ രാരിച്ചൻ ഭാഗികമായി തളർന്നു കിടപ്പാണ്.തുടർന്ന് അമ്മ ഡെയ്സിക്കു തയ്യലിൽ നിന്നു ലഭിക്കുന്ന വരുമാനത്താലാണു ജീവിതം മുൻപോട്ടു നീങ്ങുന്നത്. പ്രതിസന്ധികളെ മറികടന്ന് മൈതാനത്തു പൊന്നു നേടിയപ്പോൾ ആൽബിന്റെ മുഖത്തും ആനന്ദക്കണ്ണീർ. കോഴിച്ചാലിലെ റിട്ട.ക്യാപ്റ്റൻ ഒളിമ്പ്യൻ കെ.എസ്. മാത്യുവാണ് പരിശീലകൻ. 

No comments