എകെഎസ് ഒപ്പമുണ്ട് കാട്ടിപ്പൊയിൽ അഭിരാമിക്ക് സന്തോഷത്തോടെ മെഡിക്കലിന് പഠിക്കാം
നീലേശ്വരം : സാമ്പത്തിക പ്രയാസത്തെത്തുടർന്ന് മുടങ്ങുമായിരുന്ന അഭിരാമിയുടെ മെഡിക്കൽ പഠനത്തിന് സഹായവുമായി ആദിവാസി ക്ഷേമസമിതി.
കാട്ടിപ്പൊയിൽ കടയങ്കയം പട്ടികവർഗ കോളനിയിലെ കെ മീനാക്ഷിയുടെ മകൾ അഭിരാമിക്ക് ബിഡിഎസിന് കണ്ണൂർഅഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലാണ് പ്രവേശനം ലഭിച്ചത്. കോളേജ് ഫീസടക്കാനും ഹോസ്‌റ്റലടക്കമുള്ള ചിലവും താങ്ങാൻ കുടുംബത്തിനാകാതിരുന്നപ്പോഴാണ് സമിതി ജില്ലാ കമ്മിറ്റി ഇടപെട്ട് ധനസഹായ ലഭ്യമാക്കിയത്.
ജില്ലാ പ്രസിഡന്റ് സി കുഞ്ഞിക്കണ്ണനും സെക്രട്ടറി അശോകൻ കുന്നൂച്ചിയും ഭീമനടി ട്രൈബൽ ഓഫീസർ ബാബുവിന് നിവേദനം നൽകിയതിനെത്തുടർന്ന് സഹായം ലഭ്യമാക്കുകയായിരുന്നു. ജില്ലാകമ്മിറ്റിയുടെ സഹായം അശോകൻ കുന്നൂച്ചിയും സി കുഞ്ഞിക്കണ്ണനും ചേർന്ന് നൽകി.
കെ ലക്ഷ്മി അധ്യക്ഷയായി. കെ വി. പ്രമോദ്, രാജൻ അത്തിക്കോത്ത്, എം ബി രാഘവൻ, കെ കുഞ്ഞിരാമ, കെ സന്ധ്യ, എം അലാമി, എം കണ്ണൻ,രാഹുൽ, നിധിൻ എന്നിവർ സംസാരിച്ചു
No comments