Breaking News

സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം പങ്കുവെച്ച് ‌ബളാൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി


വെള്ളരിക്കുണ്ട് : ക്രിസ്മസിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങുബോൾ സ്നേഹത്തിന്റെ സന്ദേശവുമായി ബളാൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യോഗം വേറിട്ട കാഴ്ച്ചയായി.ബളാൽ മണ്ഡലം പ്രസിഡന്റ്‌ ജോസഫ് എം പി കേക്ക് മുറിക്കുകയും യോഗത്തിൽ പങ്കെടുത്ത മുഴുവൻ കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി ക്രിസ്മസ് ഫ്രണ്ട് നെയും തിരഞ്ഞെടുത്തു.

സമൂഹത്തിൽ സമാധാനവും ശാന്തിയും കാത്തു സൂക്ഷിക്കാനും, സന്ദേശം പങ്കുവെക്കുവാനും രാഷ്ട്രീയ പാർട്ടികൾക്കും ഉത്തവാ ദിത്തമുണ്ട് എന്ന് മണ്ഡലം പ്രസിഡന്റ്‌ ജോസഫ് എം പി പറഞ്ഞു. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയുo രാഷ്ട്രീയമല്ല പരസ്പരം ചേർത്ത് നിർത്തുന്ന മാനവികത യുടെ രാഷ്ട്രീയ സന്ദേശമെന്ന് കോൺഗ്രസ്‌ മുന്നോട്ട് വെയ്ക്കുന്നതെന്ന് ഡി. സി.സി. ജനറൽ സെക്രട്ടറിയും മാലോത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ കൂടിയായ ഹരീഷ് പി നായർ പറഞ്ഞു.  മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ചരമ വാർഷികo മുഴുവൻ വാർഡുകളിലും പുഴുപാഴ്ച്ചനയോടെ സംഘടിപ്പിക്കുവാനും, കോൺഗ്രസ്‌ സ്ഥാപക ദിനത്തിൽ ബളാൽ മണ്ഡലത്തിൽ പദയാത്ര സംഘടിപ്പിക്കുവാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായി.പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ രാധാമണി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലക്സ്‌ നെടിയകാല,മണ്ഡലം വൈസ് പ്രസിഡന്റ്‌ ജെയിൻ തോമസ്,കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷോബി ജോസഫ്, പഞ്ചായത്ത്‌ മെമ്പർമാരായ അജിത, ജോസഫ് വർക്കി, ബിൻസി ജെയിൻ, മോൻസി ജോയ്, വിനു കെ ആർ, ദേവസ്യ തറപ്പെൽ,വാർഡ്‌ പ്രസിഡന്റ്‌ മാരായ മധുസൂദനൻ,സുരേന്ദ്രൻ,അനീഷ്,ബൂത്ത്‌ പ്രസിഡന്റ്‌ ജോർജ്, മാലോത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വിൻസെന്റ് കുന്നോല, കുഞ്ഞമ്പു നായർ എന്നിവർ പങ്കെടുത്തു.

No comments