Breaking News

ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തില്‍ പെട്ടയാള്‍ പിടിയില്‍


ബാംഗ്ലൂരില്‍ കേരളത്തിലേക്ക് മയക്കു മരുന്ന് കടത്തികൊണ്ട് വന്ന് കാഞ്ഞങ്ങാട്ടെ തീരപ്രദേശങ്ങളില്‍ വില്‍പ്പന നടത്തുന്ന കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി സ്വദേശി മുഹമ്മദ് ആഫ്രിഡി സി.എ (23) പിടിയിലായി. ഓപ്പറേഷന്‍ ക്ലീന്‍ കാസറഗോഡിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെയും ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ.പി ഷൈനിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് 1.010 ഗ്രാം എംഡിഎംഎ യുമായി പ്രതി പിടിയില്‍ ആയത്. പോലീസ് സംഘത്തില്‍ അബുബക്കര്‍ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്, ജ്യോതിഷ്, റജില്‍ നാഥ് എന്നിവരും ഉണ്ടായിരുന്നു.

No comments