Breaking News

'മദ്യവില ഉയരുന്നത് ഒരു ബ്രാന്‍ഡിന് മാത്രം 20 രൂപ, മറ്റ് എട്ട് ഇനങ്ങള്‍ക്ക് 10 രൂപ'; ബില്‍ നിയമസഭ പാസാക്കി


തിരുവനന്തപുരം: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ പൊതുവില്‍പ്പന നികുതി ബില്‍ നിയമസഭയില്‍ പാസാക്കി. ഗവര്‍ണര്‍ ഒപ്പിടുന്നതോടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വില കൂടും.മദ്യത്തിന് ഗണ്യമായ വില വര്‍ദ്ധനവ് ഉണ്ടാകുന്നില്ലെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. പരമാവധി വില 20 രൂപയാണ് വര്‍ധിക്കുന്നത്. ചില ബ്രാന്‍ഡുകള്‍ക്ക് വില വര്‍ധിപ്പിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു. രണ്ടുവര്‍ഷമായി നികുതി വര്‍ധിപ്പിച്ചിട്ടെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചു. നാലു ശതമാനം നികുതി കൂട്ടുമെങ്കിലും ഫലത്തില്‍ വിലയില്‍ രണ്ടു ശതമാനം മാത്രമേ കൂടു. ഒരു ബ്രാന്‍ഡിനു മാത്രമാണ് 20 രൂപ കൂടുന്നത്. ബാക്കി എട്ടു ഇനങ്ങള്‍ക്ക് 10 രൂപ മാത്രമാണ് വര്‍ധിക്കുന്നതെന്നും ചില ബ്രാന്‍ഡുകള്‍ക്ക് വില കൂടില്ലെന്നും മന്ത്രി ബാലഗോപാല്‍ അറിയിച്ചു.

No comments