നിരവധി കേസുകളിൽ പ്രതിയായ കാഞ്ഞങ്ങാട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
കാഞ്ഞങ്ങാട്:നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ആവിക്കരയിലെ മുഹമ്മദ് ആഷിക്കിനെ (25)യാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഹോസ്ദുർഗ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ കളവ് കേസുകൾ, കൃത്യ നിർവ്വഹണം തടസപ്പെടുത്തൽ, കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം, നർകോട്ടിക് എന്നിങ്ങനെയുള്ള കേസുകളിൽ പ്രതിയാണ്. ജില്ല പോലീസ് മേധാവി വൈഭവ് സക്സേന ൻ്റെ നേതൃത്വത്തിലുള്ള ' ഓപ്പറേഷൻ ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലയച്ചത്.
No comments