ഭിന്നശേഷി ദിനാഘോഷം; ചിറ്റാരിക്കാൽ ബിആർസി നേതൃത്വത്തിൽ ബിരിക്കുളത്ത് സൈക്കിൾ റാലിയും ഫ്ലാഷ്മോബും സംഘടിപ്പിച്ചു
ബിരിക്കുളം : ലോക ഭിന്നശേഷി ദിനാഘോഷവുമായി ബന്ധപ്പെട്ട് ചിറ്റാരിക്കാൽ ബി ആർ സി യുടെ നേതൃത്വത്തിൽ ബിരിക്കുളം ടൗണിൽ സൈക്കിൾ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.
കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.എച്ച്. അബ്ദുൽ നാസർ ഫ്ലാഗ് ഓഫ് ചെയ്തു. വി. നിഷ അധ്യക്ഷത വഹിച്ചു. ജിതേഷ് പി, പ്രദീപൻ എന്നിവർ ആശംസകൾ നേർന്നു. ജസ്റ്റിൻ സ്വാഗതവും ഷിനി നന്ദിയും പറഞ്ഞു.
No comments