കലയുടെ ഉത്സവത്തിന് കൊടിയിറങ്ങി കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവം സമാപിച്ചു സമാപനം സമ്മേളനം മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു
ചായ്യോത്ത്: അഞ്ചു ദിനരാത്രങ്ങള്‍ ചായോത്ത് ഗ്രാമത്തെ കലയുടെ മാമാങ്കത്തിന് സാക്ഷിയാക്കിയ ജില്ലാ സ്‌കൂള്‍ കലോല്‍സവം സമാപിച്ചു. നാടിന്റെ ആഘോഷമായി മാറിയ കലോത്സവത്തില്‍ ആയിരങ്ങള്‍ ഒഴുകിയെത്തി.
കലോത്സവ വേദികള്‍ക്കു സമീപമുള്ള മുഴുവന്‍ വീടുകളും പരിപാടികള്‍ക്ക് എത്തിയ കുട്ടികള്‍ക്ക് മേക്കപ്പിനും പരിശീലനത്തിനും വിട്ടു കൊടുത്ത് കലാമേളയ്ക്ക് പിന്തുണ നല്‍കി. കുടുംബശ്രീയും എല്ലാ പിന്തുണയും നല്‍കി. അറബിക് കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാസര്‍കോട് ഉപജില്ല വിജയികളായി. ചെറുവത്തൂര്‍, കുമ്പള ഉപജില്ലകള്‍ റണ്ണേഴ്‌സ് അപ്പ് ആയി. യുപി വിഭാഗത്തില്‍ കാസര്‍കോട് , ചെറുവത്തൂര്‍ ഉപജില്ലകള്‍ ജേതാക്കളായി, കുമ്പള ഉപജില്ല റണ്ണേഴ്‌സ് അപ്പ് ആയി . സംസ്‌കൃതോത്സത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹൊസ്ദുര്‍ഗ് ഉപജില്ലയും , യുപി വിഭാഗത്തില്‍ ചെറുവത്തൂര്‍ ഹൊസ്ദുര്‍ഗ് ഉപജില്ലകളും ജേതാക്കളായി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മഞ്ചേശ്വരം,ചെറുവത്തൂര്‍ ഉപജില്ലകളും യുപി വിഭാഗത്തില്‍ മഞ്ചേശ്വരം ,കാസര്‍കോട് ഉപജില്ലകളും റണ്ണേഴ്‌സ് അപ്പായി.
സമാപന സമ്മേളനം പുരാവസ്തു തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി. ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, എസ് പി ഡോ. വൈഭവ് സക്‌സേന എന്നിവര്‍ വിശിഷ്ഠാതിഥികളായി. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാത ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം. ലക്ഷ്മി, മാധവന്‍ മണിയറ, മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.ജെ . സജിത്ത് , പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്,കരിന്തളം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷൈജമ്മാ ബെന്നി, കെ.വി. അജിത്കുമാര്‍ , ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. കൈരളി,ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.കെ. വാസു, ഹയര്‍ സെക്കന്‍ഡറി കോര്‍ഡിനേറ്റര്‍ പി.വി. ശശി, കാഞ്ഞങ്ങാട് ഡി.ഇ ഓ എം. സുരേഷ് കുമാര്‍ , കാസര്‍കോട് ഡി ഇ ഒ എന്‍. നന്ദികേശന്‍ , എ ഇ ഒ മാരായ ഉഷാകുമാരി , കെ.വി. രാമകൃഷ്ണന്‍, കെ. എ. അഹമ്മദ് ഷെരീഫ്, പി.കെ.സുരേഷന്‍, അഗസ്റ്റിന്‍ ബെര്‍ണാഡ് , ജിതേന്ദ്ര , വി. ദിനേശ
തുടങ്ങിയവര്‍ പങ്കെടുത്തു. കിനാനൂര്‍ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി സ്വാഗതവും പ്രോഗ്രം കമ്മിറ്റി കണ്‍വീനര്‍ വിഷ്ണു നമ്പൂതിരി നന്ദിയും പറഞ്ഞു. കലോത്സവ വേദിയില്‍ ഭക്ഷണമൊരുക്കിയ മാധവന്‍ നമ്പൂതിരിയെ ചടങ്ങില്‍ ആദരിച്ചു.
No comments