Breaking News

മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത അമ്മയെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചതായി പരാതി ; ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു


ഭീമനടി : മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത അമ്മയെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചതായി പരാതി. ഭീമനടി കക്കോട് ആണ് സംഭവം. കക്കോട് കുഞ്ഞിരാമന്റെ ഭാര്യ ജാനു(65)ആണ് പരാതിക്കാരി.

മകളെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ കല്ല് തലക്ക് എറിഞ്ഞു പരിക്കേൽപ്പിച്ചു എന്നാണ് മൊഴി.

മൊഴിയുടെ അടിസ്ഥാനത്തിൽ ജാനുവിന്റെ മകളുടെ ഭർത്താവായ മണിക്കെതിരെ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

No comments